ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനും എസ്ഐആറിലെ തട്ടിപ്പിനും എതിരെ രാഹുൽ ഗാന്ധി സമരം ചെയ്യുന്നതും കോൺഗ്രസ് പോരാടുന്നതും എന്തിനാണെന്ന് സംശയിക്കാം, പരിഹസിക്കാം, കാരണം വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് ആരോപിക്കാം, പക്ഷെ നരേന്ദ്ര മോദി സർക്കാരിലെ ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമൻ്റെ ഭർത്താവിന് എന്താണ് എസ് ഐ ആർ വിരുദ്ധ സമരത്തിൽ കാര്യമെന്ന് ചോദിച്ചാൽ സങ്കികൾ ബബബ്ബ എന്ന സിനിമാ പേര് പറഞ്ഞ് കളിക്കേണ്ടി വരും. എന്നാൽ അറിഞ്ഞോളൂ ഗ്യാനേഷ് കുമാറിനെതിരെയും മോദിയുടെ വോട്ട് ചോരിക്കെതിരെയും ഇന്ന് നടക്കുന്ന പോരാട്ടത്തിൽ മോദിയുടെ ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമൻ്റെ ഭർത്താവ് പരകാല പ്രഭാകർ പങ്കെടുക്കുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവും പ്രമുഖ സാമ്പത്തിക വിദഗ്‌ധനുമായ പരകാല പ്രഭാകർ, എസ്.ഐ.ആറിനെതിരായ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന്. ഇന്ന് വെള്ളിയാഴ്ച (ഒക്ടോബർ 23) ദൽഹിയിൽ 'പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ എന്ന കൂട്ടായ്മ സംഘടിപ്പിക്കുന്ന നടക്കുന്ന പ്രതിഷേധ പരിപാടിയിലാണ് സി.ജെപി സ്ഥാപകൻ അഭിജിത് ദിപ്കെ, നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് എന്നിവർക്കൊപ്പം പരകാല പ്രഭാകർ വേദി പങ്കിടുക.
മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, കർഷക നേതാവ് രാകേഷ് ടിക്കായത്ത്, സാമൂഹ്യ പ്രവർത്തകരായ അഞ്ജലി ഭരദ്വാജ്, ഗണേഷ് ദെവൈ, തുഷാർ ഗാന്ധി, വിദ്യാർത്ഥി നേതാക്കളായ നേഹ ബോറ, ഐഷെ ഘോഷ്, വിരാജ് ദേവാംഗ് എന്നിവരും ഈ പ്രതിഷേധപരിപാടിയിൽ പങ്കെടുക്കും.
എസ്.ഐ.ആർ നടപടി റദ്ദാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. ഈ പ്രതിഷേധത്തിൻ്റെ പോസ്റ്റർ പ്രഭാകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 'ഓരോ തെരുവിലും ഒരു ജന്തർ മന്തർ! 2026 ഒക്ടോബർ 23, വെള്ളിയാഴ്ച. ജനാധിപത്യം പുനസ്ഥാപിക്കാനുള്ള ജനകീയ മാർച്ച്. നമുക്ക് ഈ വെല്ലുവിളി ഏറ്റെടുക്കാം,' എന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.
ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ പ്രഭാകർ ഇതിന് മുമ്പും പങ്കെടുത്തിട്ടുണ്ട്. യൂട്യൂബർ ധ്രുവ് റാഠി, പ്രകാശ് രാജ് തുടങ്ങിയവർക്കൊപ്പം, ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഒക്ടോബർ എട്ടിന് നടന്ന സിജെപി പ്രതിഷേധത്തിൽ പ്രഭാകറും പങ്കെടുത്തിരുന്നു.
സൗരവിനും അശുതോഷിനും മോചനം, കസ്റ്റഡി നീട്ടണമെന്ന ദൽഹി പൊലീസിന്റെ ആവശ്യം തള്ളി20 വർഷമായി യൂണിയനില്ല, പ്രതിഷേധങ്ങൾക്ക് നടപടിയും; ജാമിയയിലെ വിദ്യാർത്ഥി നേതാക്കൾ സംസാരിക്കുന്നു
കേന്ദ്രസർക്കാരിനെയും ഭരണ കക്ഷിയെയും പ്രഭാകർ ഇതിന് മുമ്പ് ശക്തമായി വിമർശിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ധനകാര്യ നയങ്ങളെയും അദ്ദേഹം വിമർശിച്ചിരുന്നു.
*ആരാണ് പരകാല പ്രഭാകർ എന്നറിയുക*
പരകാല പ്രഭാകർ (Parakala Prabhakar) പ്രമുഖനായ ഒരു ഇന്ത്യൻ രാഷ്ട്രീയ നിരീക്ഷകനും സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക വിശകലനകാരനുമാണ്.
ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ (JNU) നിന്നും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ (LSE) നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഉന്നത വിദ്യാഭ്യാസം നേടി.
കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന്റെ ഭർത്താവാണ് അദ്ദേഹം. മുൻ ആന്ധ്രാപ്രദേശ് സർക്കാരിൽ (ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്നപ്പോൾ) കമ്മ്യൂണിക്കേഷൻ അഡ്വൈസറായി (ക്യാബിനറ്റ് പദവിയോടെ) സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രാഷ്ട്രീയ നിരീക്ഷണം: നിലവിലെ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെയും സാമൂഹിക നിലപാടുകളുടെയും ശക്തമായ വിമർശകരിൽ ഒരാളാണ് അദ്ദേഹം.
'The Crooked Timber of New India: Essays on a Republic in Crisis': നിലവിലെ ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളെ വിശകലനം ചെയ്തുകൊണ്ട് അദ്ദേഹം എഴുതിയ പ്രശസ്തമായ പുസ്തകമാണിത്.
Nirmala Sitharaman's husband Parakala Prabhakar joins anti-SIR protest! Is Parakala Prabhakar stupid?























